മനാമ: കേരള സർക്കാർ പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയ നോർക്കയിലേക്കും പെൻഷൻ പദ്ധതിയായ ക്ഷേമനിധിയിലേക്കുമുള്ള 2021-22 വർഷത്തേക്കുള്ള രജിസ്ട്രേഷൻ കാമ്പയിൻ ആരംഭിച്ചു. ശശി അക്കരാലിന് നോർക്ക അംഗത്വ കാർഡും ബാബുവിന് ക്ഷേമനിധി അംഗത്വ കാർഡും നൽകി രക്ഷാധികാരികളായ വി.സി. ഗോപാലനും കെ.ടി. സലീമും ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞവർഷം നിരവധി കോഴിക്കോട് പ്രവാസികൾക്ക് നോർക്ക ക്ഷേമനിധി അംഗത്വം നേടിക്കൊടുത്ത സംഘടനയുടെ പ്രവർത്തന ഫലമായി, കഴിഞ്ഞവർഷം മാത്രം അർഹരായ ഏഴുപേർക്ക് മരണാനന്തര സഹായമായി ലക്ഷം രൂപ വീതവും രണ്ട് പേർക്ക് ചികിത്സ സാന്ത്വനമായി 50000 രൂപ വീതവും ലഭിച്ചതായി ചാരിറ്റി വിഭാഗം അറിയിച്ചു.
കെ.പി.എഫ് സംഘടനയുടെ അംഗത്വം പുതുക്കാനും പുതിയ അംഗത്വം നൽകുന്നതിനുമുള്ള കാമ്പയിനും ഇതോടൊപ്പം നടത്തുമെന്ന് എക്സിക്യൂട്ടിവ് അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ പ്രസിഡൻറ് സുധീർ തിരുനിലത്തും സെക്രട്ടറി വി.കെ. ജയേഷും അറിയിച്ചു. നോർക്ക ക്ഷേമനിധി അംഗത്വത്തിനു വേണ്ടി 39875836 വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.