മനാമ: ലേബർ ക്യാമ്പുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനും റെസിഡൻഷ്യൽ കേന്ദ്രങ്ങളിലെ അനധികൃത പാർപ്പിടങ്ങൾ തടയാനും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ നിർദേശം നൽകി.പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയം, തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം എന്നിവരോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കാനാണ് നിർദേശം. ലേബർ ക്യാമ്പുകളുടെ ലൈസൻസ്, നിയന്ത്രണങ്ങൾ, ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച് സമഗ്ര റിപ്പോർട്ട് മന്ത്രിസഭക്ക് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
നിയമങ്ങളിൽ വരുത്തേണ്ട പരിഷ്കാരങ്ങളും നിർദേശിക്കണം. ലേബർ ക്യാമ്പുകളിൽ അമിതമായി ആളുകൾ താമസിക്കുന്നത് തടഞ്ഞ് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് നടപടികളുടെ ലക്ഷ്യം. മാനദണ്ഡങ്ങൾ പാലിക്കാത്ത തൊഴിലാളി പാർപ്പിടങ്ങൾ കണ്ടെത്തി നിയമലംഘകരായ സ്ഥാപനങ്ങൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും പരിഹാര നടപടികൾക്ക് നോട്ടീസ് നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.കോവിഡ് പ്രതിരോധ നടപടികൾക്കുള്ള നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സിെൻറ ശിപാർശകൾക്കനുസൃതമായ നടപടികളാണ് സ്വീകരിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.