മനാമ: പ്രവാസി വെൽഫെയറിനു കീഴിൽ പ്രവർത്തിക്കുന്ന മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൽട്ടേഷൻ ക്യാമ്പ് സാധാരണക്കാരായ പ്രവാസി സമൂഹത്തിന് പുതുമയുള്ള അനുഭവമായി. പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി നൽകിവരുന്ന മെഡ്കെയറിന്റെ സഹായത്തോടെയാണ് മീറ്റ് സംഘടിപ്പിച്ചത്.
പ്രഗല്ഭ ഡോക്ടർമാരുടെ കൺസൽട്ടേഷനും സൗജന്യമായി മരുന്നും നൽകി. സിഞ്ചിലെ പ്രവാസി സെന്ററിൽ ഡോ. അനൂപ് അബ്ദുല്ല, ഡോ. ദീപക്, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി ആർ. പിള്ള എന്നിവർ രോഗപരിശോധന നടത്തി.സാമൂഹിക പ്രവർത്തകരായ ഫസലുൽ ഹഖ്, രാമത്ത് ഹരിദാസ്, കെ.ടി. സലിം, അബ്രഹാം ജോൺ, ജമാൽ ഇരിങ്ങൽ, സുനിൽ ബാബു, യൂനുസ് രാജ്, ജവാദ് വക്കം, ബഷീർ കെ.പി, സൽമാനുൽ ഫാരിസ്.
റംഷാദ്, അജിത് കുമാർ കണ്ണൂർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി, വൈസ് പ്രസിഡന്റ് മുഹമ്മദലി മലപ്പുറം, മെഡ്കെയർ കൺവീനർ മജീദ് തണൽ, മെഡ്കെയർ എക്സിക്യൂട്ടിവുകളായ അനസ് കാഞ്ഞിരപ്പള്ളി, ഷാനവാസ്, ഗഫാർ, ബാലാജി, അബ്ദുല്ല കുറ്റ്യാടി, കൃഷ്ണകുമാർ, റാഷിദ് കോട്ടക്കൽ, ആശിഷ്, ആഷിക് എരുമേലി, ശ്രീജിത്ത്, ഫരീദ്, സതീഷ്, ഹാഷിം എ.വി, മഹമൂദ്, അനിൽ കുമാർ, ബഷീർ പി. എ, ജലീൽ മാമീർ, അസ്ലം വേളം, ഇർഷാദ് കോട്ടയം, നൗഷാദ് തിരുവനന്തപുരം, അബ്ദുല്ലത്തീഫ് കടമേരി എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.