മനാമ: വ്യാജ റിക്രൂട്ട്മെന്റ് രേഖകളുപയോഗിച്ച് തംകീൻ തൊഴിൽ ഫണ്ടിൽനിന്നും പണം കൈക്കലാക്കിയ കേസിൽ രണ്ടുപേർ പിടിയിൽ. ഹോട്ടലുടമയും ക്ലിയറൻസ് ഏജന്റുമാണ് പിടിയിലായിട്ടുള്ളത്.
സ്വദേശി ജീവനക്കാരെ റിക്രൂട്ട്മെന്റ് ചെയ്തതായി കാണിച്ച് തംകീനിൽനിന്നും ഫണ്ട് തട്ടിയെടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്.
ഇതിനാവശ്യമായ രേഖകൾ വ്യാജമായി നിർമിക്കുകയും ചെയ്തിട്ടുണ്ട്. 45,000 ദിനാറാണ് ഇത്തരത്തിൽ കൈക്കലാക്കിയത്. കൂടുതൽ അന്വേഷണങ്ങൾക്കു ശേഷം പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. അതുവരെ ഇവരെ റിമാൻഡിൽ വെക്കാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു.
ഓൺലൈനിലൂടെ പണം തട്ടിപ്പ്: ഒരാൾ റിമാൻഡിൽ
മനാമ: ഓൺലൈനിലൂടെ പണം തട്ടിപ്പു നടത്തിയ കേസിൽ ഒരാൾ പിടിയിലായി. സമൂഹമാധ്യമ അക്കൗണ്ടിലൂടെ വില കൂടിയ വാച്ചുകൾ വിൽപന നടത്തുന്നുവെന്ന വ്യാജേനയാണ് പ്രതി തട്ടിപ്പിന് ശ്രമിച്ചത്.
മോഷ്ടിക്കപ്പെട്ട വിദേശ ബാങ്കുകളുടെ 50ഓളം കാർഡുകൾ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇതിലൂടെ 1,32,000 ദിനാർ കൈക്കലാക്കിയതായാണ് തെളിഞ്ഞിട്ടുള്ളത്. പ്രതിയെ ചോദ്യം ചെയ്തശേഷം നിയമനടപടികൾക്കായി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.