മനാമ: പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഓർമകളിലെ എം.ടി രചനകളിലൂടെ’ എന്ന പരിപാടി ബഹ്റൈൻ ഒ.ഐ.സി.സി ഹാളിൽ നടന്നു. സോമൻ ബേബി ഉദ്ഘാടനം ചെയ്തു. പുതുതലമുറക്കും വരുംതലമുറക്കും ആസ്വദിക്കാൻ കഴിയുന്ന ഉദാത്തമായ സൃഷ്ടികളാണ് എം.ടിയുടേതെന് അദ്ദേഹം അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ രചനകളും സിനിമകളും വായനക്കാരുടെയും ആസ്വാദകരുടെയും ഹൃദയത്തിൽ സ്പർശിക്കുന്നതാണ്. തലമുറകളോളം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രചനകളെയും കാലം ഓർത്തുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ കോഓഡിനേറ്റർ സൈദ് എം.എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ സംസാരിച്ചു. എം.ടിയുടെ രചനകളെ ആസ്പദമാക്കി നടന്ന ചർച്ചയിൽ ഇ.എ. സലീം, രാജി ഉണ്ണികൃഷ്ണൻ, ഇ.വി. രാജീവൻ, പി.കെ. ജയചന്ദ്രൻ, ഹേമ വിശ്വംഭരൻ, രജിത സുനിൽ, അനു വി. കുറുപ്പ്, കമാൽ മൊഹിയുദ്ദീൻ, സബീന എന്നിവർ സംസാരിച്ചു.
അക്കാദമിക് മെംബർമാരായ സൽമാൻ ഫാരിസ് സ്വാഗതവും ജലീൽ മുല്ലപ്പള്ളി നന്ദിയും പറഞ്ഞ പരിപാടിക്ക് അക്കാദമിക്ക് കൗൺസിൽ അംഗങ്ങളായ ജീസൺ ജോർജ്, പ്രദീപ് മേപ്പയൂർ, അബ്ദുൽ സലാം, നൈസാം അബ്ദുൽ ഗഫൂർ, ജില്ല കോഓഡിനേറ്റർമാരായ ബിപിൻ ഫിലിപ്പ്, സിൻസൻ പുലിക്കോട്ടിൽ, ജിബി കെ. വർഗീസ്, അഷറഫ് പുതിയപാലം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.