മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ 2024-25 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റായി ഷിബിൻ തോമസിനെ തെരഞ്ഞെടുത്തു. ദേശീയ ജനറൽ സെക്രട്ടറിയായി രഞ്ജിത്ത് മാഹിയെയും ദേശീയ ട്രഷറർ ബെൻസി ഗനിയുഡിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അനസ് റഹീം, ഷംഷാദ് കാക്കൂർ (വൈ.പ്രസി.), രാജേഷ് പന്മന, രതീഷ് രവി (ജോ.സെക്രട്ടറി), മുഹമ്മദ് ജസീൽ (അസി.ട്രഷറർ), സലീം അബൂതാലിബ് (ചാരിറ്റി വിങ് കൺവീനർ), റിച്ചി കളത്തുരേത്ത് (ആർട്സ് വിങ് കൺവീനർ), റിനോ സ്കറിയ (സ്പോർട്സ് വിങ് കൺവീനർ), സ്റ്റഫി സാബു (മെംബർഷിപ് കൺവീനർ), ജമീൽ കണ്ണൂർ (ഐ.ടി & മീഡിയ സെൽ കൺവീനർ). ജയഫർ അലി, മണിക്കുട്ടൻ കോട്ടയം (ഇന്റേണൽ ഓഡിറ്റർ).
തെരഞ്ഞെടുപ്പ് വരണാധികാരികളായിരുന്ന ഫാസിൽ വട്ടോളി, അലൻ ഐസക്, നിധീഷ് ചന്ദ്രൻ, ബേസിൽ നെല്ലിമറ്റം, ബ്ലെസ്സൻ മാത്യു, അനസ് റഹീം എന്നിവർ ചേർന്നു തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ നേതൃത്വത്തിൽ ആദ്യ എക്സിക്യൂട്ടിവ് യോഗം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.