മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ (എസ്.എം.സി) പുതിയ റേഡിയോളജി യൂണിറ്റ് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. സ്തനാർബുദ ബോധവൽക്കരണ സാമാചരണത്തിന്റെ ഭാഗമായാണ് മാമോഗ്രാം, എം.ആർ.ഐ (മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ്) തുടങ്ങിയ പ്രത്യേക റേഡിയോളജി സേവനങ്ങൾ നൽകുന്നതിനായി ആധുനിക യൂണിറ്റ് സ്ഥാപിച്ചത്. എല്ലാ ഒക്ടോബറിലും ആചരിക്കുന്ന സ്തനാർബുദ ബോധവൽക്കരണ മാസത്തെ അടയാളപ്പെടുത്തി ആരംഭിച്ചു.
രാജ്യത്തെ ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും നൽകിവരുന്ന നിരന്തരമായ പിന്തുണയെ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അഭിനന്ദിച്ചു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ മികച്ച മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ച് എസ്.എം.സിയിലെ രോഗികൾക്ക് പ്രയോജനപ്രദമായ നടപടികൾ സ്വീകരിക്കുക എന്നത് ആരോഗ്യനയത്തിന് അനുസൃതമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവൺമെന്റ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി, എസ്.സി.എച്ച്) പ്രസിഡന്റിനെ നന്ദിഅറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.