മസ്കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. അരീജ് മുഹ്‌സിന്‍ ഹൈദര്‍, ഖലീല്‍ അല്‍ ഖുന്‍ജി, സിഹാം അല്‍ ഹര്‍ത്തി, റാശിദ് അഅല്‍ മുസ്‌ലഹി എന്നിവരാണ് മസ്‌കത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍. വിദേശി പ്രതിനിധികളുടെ സീറ്റിൽ ബദര്‍ അല്‍സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള വിജയിച്ചു.
നായിഫ് ബിൻ ഹമീദ് ഫാദിൽ (ദോഫാർ), സഈദ് ബിൻ അലി അൽ അബ്രി (വടക്കൻ ബാത്തിന), ഹമൂദ് ബിൻ സലേം അൽ സാദി (തെക്കൻ ബാത്തിന), സെയ്ഫ് ബിൻ സഈദ് അൽ ബാദി (ദാഹിറ), മുഹമ്മദ് ബിൻ നാസർ അൽ മസ്‌കരി (വടക്കൻ ശർഖിയ), അൻവർ ബിൻ ഹമദ് അൽ സിനാനി (തെക്കൻ ശർഖിയ), സൈഫ് ബിൻ നാസർ അൽ തിവാനി (ദാഖിലിയ), റായദ് ബിൻ മുഹമ്മദ് അൽ-ഷെഹി (മുസന്ദം), സാഹിർ ബിൻ മുഹമ്മദ് അൽ കാബി (ബുറൈമി), സലേം ബിൻ സുലൈം അൽ ജെനൈബി (അൽ വുസ്ത) എന്നിവരാണ് മറ്റു ഗവറർണറേറ്റുകളിൽനിന്ന് വിജയിച്ചവർ.മൊത്തം 21 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്.ആകെ 65 ശതമാനം ആളുകളായിരുന്നു വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ വോട്ടിങ് നടന്നത് മുസന്ദം ഗവര്‍ണറേറ്റിലാണ്.
ദിബ്ബ, ഖസബ് എന്നിവിടങ്ങളിലായി സജ്ജീകരിച്ചിരുന്ന കേന്ദ്രങ്ങളിൽ 90.8 ശതമാനം വോട്ടര്‍മാരാണ് തങ്ങളടെ സമ്മതിദാനവകാശം രേഖപ്പെടുത്തിയത്.ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് എട്ടുവരെയായിരുന്നു വോട്ടെടുപ്പ്. വോട്ട് ചെയ്യനായി ഗവർണറേറ്റകളിൽ സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്ക് വോട്ടിങ്ങ് രീതിയാണ് പോളിങ് രേഖപ്പടുത്താനായി ഒരുക്കിയിരുന്നത്.
മസ്‌കത്തിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, ദോഫാറിലെ സുൽത്താൻ ഖാബൂസ് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ് എന്റർടൈൻമെന്റ് കേന്ദ്രം, മുസന്ദം ഗവർണറേറ്റിൽ ഖസബ്, ദിബ്ബ വിലായത്തുകളിലെ ഒ.സി.സി.ഐ ആസ്ഥാനം, മറ്റു ഗവർണറേറ്റകുളിൽ ഒ.സി.സിഐയുടെ ഭരണ ആസ്ഥാനത്തുമായിയിരിന്നു വോട്ട് രേഖപ്പെടുത്താനായി സൗകര്യം ഒരുക്കിയിരുന്നത്. മൂന്ന് മലയാളികളുൾപ്പെട നാല് ഇന്ത്യകാരടക്കം 122 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.