മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി മനാമ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൽമാനിയയിലെ കലവറ ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗം വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ അധ്യക്ഷനായ പൊതുയോഗത്തിന് ഏരിയ സെക്രട്ടറി കെ.കെ. ബിജു സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ജോയന്റ് സെക്രട്ടറി ജോഷി നെടുവേലിൽ, മീഡിയ കൺവീനർ ജഗദീഷ് ശിവൻ, എക്സിക്യൂട്ടിവ് അംഗം അജിത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
2022 -2024 വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും വരവ്- ചെലവ് കണക്കും ഏരിയ സെക്രട്ടറി കെ.കെ. ബിജു അവതരിപ്പിച്ചു. ഭാരവാഹികൾ: റെജി രാഘവൻ (പ്രസി.), ദീപക് പ്രഭാകർ (സെക്ര.), അനൂപ് ശ്രീരാഗ് (ട്രഷ.) ഷാജി സെബാസ്റ്റ്യൻ (വൈ. പ്രസി.), നിബു ഗീവർഗീസ് (ജോ. സെക്ര.).
കൂടാതെ മനാമ ഏരിയയിൽനിന്നുള്ള സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി കെ.കെ. ബിജുവും തെരഞ്ഞെടുക്കപ്പെട്ടു. സുരേഷ് പുത്തെൻവിളയിൽ, ദീപക് എസ്. നായർ, അനുഷ് ശ്യാം, സുരേഷ് കുമാർ ജി., സോജി ചാക്കോ, ബിനു ദിവാകരൻ എന്നിവരാണ് ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങൾ.
തെരഞ്ഞെടുപ്പ് നടപടികൾക്ക് ഇലക്ഷൻ കമ്മിറ്റി പ്രതിനിധികളായ സിബിൻ സലിം, ധനേഷ് മുരളി, ജോഷി നെടുവേലിൽ എന്നിവർ നേതൃത്വം നൽകി. മനാമ, സൽമാനിയ ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാരായ ബഹ്റൈൻ പ്രവാസികൾക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗമാകാൻ 3415 2802 (ദീപക്), 3590 2525 (റെജി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.