മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യൻ ക്ലബ്ബിെൻറ നേതൃത്വത്തിൽ പ്രശസ്ത പിന്നണി ഗായി ക പി.സുശീലയുടെ ഗാനമേള സംഘടിപ്പിക്കുന്നു. ഡിസംബർ 16ന് വൈകീട്ട് ആറുമണിക്ക് ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിലാണ് പരി പാടി നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിൽ നിന്നെത്തുന്ന പത്തോളം ഉപകരണ സംഗീതജ്ഞരും ബഹ്റൈനിലെ പ്രവാസി സംഗീത മേഖലയിലെ പ്രമുഖരും വേദിയിൽ അണിചേരും.
സംഗീത പരിപാടി ആസ്വദിക്കാൻ എല്ലാവർക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഡോണർ പാസുകൾ ലഭിക്കാൻ ഇന്ത്യൻ ക്ലബ്ബുമായി ബന്ധപ്പെടണം. (നമ്പർ: 17253157). ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സുശീല പാടിയ പാട്ടുകൾ ഹിറ്റാണ്. മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള ഗായികമാരിൽ മുൻപന്തിയിലാണ് അവർ. തമിഴ് പാട്ടുകൾക്ക് ഉൗന്നൽ നൽകിയുള്ള പരിപാടിയിൽ മലയാളം ഗാനങ്ങളും സുശീല പാടും.
വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് കാഷ്യസ് പെരേര, എൻറർടെയ്ൻമെൻറ് സെക്രട്ടറി നന്ദകുമാർ, ജെനിറ്റ, സിമിൻ ശശി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.