പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ വാർഷികാഘോഷം 10ന്

മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നാലാമത് വാർഷികവും, 2025 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും, ക്രിസ്മസ്-പുതുവത്സര ആഘോഷവും വെള്ളിയാഴ്ച വൈകീട്ട് ആറുമുതൽ 11 വരെ സെഗയ്യ ബി.എം.സി ഹാളിൽ വിവിധ കലാപരിപാടികളോടെ അരങ്ങേറും.

എഴുത്തുകാരനായ ബിജി തോമസ്, പത്രപ്രവർത്തകയായ രാജി ഉണ്ണിക്കൃഷ്‍ണൻ, യു.എൻ.ഐ.ബി (ബഹ്‌റൈൻ) ജനറൽ സെക്രട്ടറി ലിതാ മറിയം വർഗീസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. സെന്റ് പോൾ മാർത്തോമാ ചർച്ച് വികാരി റവ. മാത്യു ചാക്കോ ക്രിസ്മസ്- പുതുവത്സര സന്ദേശം നൽകും.

ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രശസ്‌തർ പങ്കെടുക്കും. മ്യൂസിക്കൽ ട്രീറ്റും മറ്റു വിവിധ ഇനം കലാപരിപാടികളും കൂടാതെ ക്രിസ്തുമസ്-പുതുവത്സര ആഘോഷ രാവിന്റെ ഭാഗമായി കരോൾ സർവിസും ഉണ്ടായിരിക്കും. ബിബിൻ മാടത്തേത്താണ് പ്രോഗ്രാം കൺവീനർ.പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി ബിബിൻ മാടത്തേത്തുമായി ബന്ധപ്പെടാം (33970704).

Tags:    
News Summary - Pathanamthitta District Pravasi Association Anniversary celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.