പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ണ​ക്റ്റി​ങ് പീ​പ്പി​ൾ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ​യും ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മൈ​ഗ്രേ​ഷ​ൻ​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണ​ക്റ്റി​ങ് പീ​പ്പി​ൾ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ആ​റാ​മ​ത്തെ എ​ഡി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

ഉ​മ​ൽ ഹ​സ​ത്തു​ള്ള കിം​സ് ഹെ​ൽ​ത്ത് ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​വെ​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ൽ.​എം.​ആ​ർ.​എ​യി​ൽ​നി​ന്നും ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മൈ​ഗ്രേ​ഷ​നി​ൽ​നി​ന്നും പ​ത്തോ​ളം പ്ര​തി​നി​ധി​ക​ൾ ലേ​ബ​ർ നി​യ​മ​ങ്ങ​ൾ, മ​നു​ഷ്യ​ക്ക​ട​ത്ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കിം​സ് ഹെ​ൽ​ത്ത് ആ​ശു​പ​ത്രി​യു​ടെ യൂ​റോ​ള​ജി​സ്റ്റ് ഡോ. ​മ​ഹേ​ഷ് കൃ​ഷ്ണ​സ്വാ​മി പു​രു​ഷ​ന്മാ​രു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. പ​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള പ്ര​വാ​സി​ക​ൾ അ​വ​രു​ടെ സം​ശ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും എ​ൽ.​എം.​ആ​ർ.​എ, ഐ.​ഒ.​എം അ​ധി​കൃ​ത​ർ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കു​ക​യും ചെ​യ്തു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ ചോ​ദ്യോ​ത്ത​ര​വേ​ള നി​യ​ന്ത്രി​ച്ചു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പി.​ആ​ർ.​ഒ​യും ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റു​മാ​യ സു​ധീ​ർ തി​രു​നി​ല​ത്ത് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Tags:    
News Summary - Pravasi Legal Cell organizes awareness program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT