മനാമ: ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായന കാമ്പയിന് ബഹ്റൈനിൽ തുടക്കമായി. ‘ദേശാന്തരങ്ങളിലെ വായന’ എന്ന ശീർഷകത്തിലാണ് പ്രവാസി വായനയുടെ ഈ വർഷത്തെ കാമ്പയിൻ. മാസിക പതിനൊന്നു വർഷങ്ങളായി പ്രവാസ ലോകത്ത് പ്രസിദ്ധീകരിച്ചുവരുന്നു.
പ്രവാസ ലോകത്ത് മലയാളികളുടെ വായനാക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റീഡ് ആൻഡ് ലീഡ് പരിപാടിക്ക് വലിയ സ്വീകാര്യതയാണ് പ്രവാസ ലോകത്ത് ലഭിച്ചത്. പ്രിന്റ്ഡ് കോപ്പിയോടൊപ്പം ഡിജിറ്റൽ കോപ്പിയും മെംബർമാർക്ക് ലഭിക്കുമെന്നതാണ് ഈ വർഷത്തെ പ്രത്യേകത.
പ്രവാസി വായനയെ കൂടുതൽ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പബ്ലിക്കേഷൻ സമിതിയുടെ നേതൃത്വത്തിൽ ശിഹാബ് സിദ്ദീഖി ചെയർമാനും ഷമീർ പന്നൂർ കൺവീനറുമായി നാഷനൽ തല സമിതി നിലവിൽ വന്നു. പ്രചാരണത്തിന്റെ ഭാഗമായി സെൻട്രൽ തലത്തിൽ ‘ചലനം’ എന്ന പേരിലും നാൽപത്തിരണ്ട് യൂനിറ്റുകളിൽ വിളംബരവും നടക്കും. പാഠശാലകൾ കേന്ദ്രീകരിച്ചുകൊണ്ട് ‘കുരുന്നുകൾ’, കുടുംബങ്ങളിൽ മികച്ച വായനശീലം വർധിപ്പിക്കുന്നതിന് ‘കൂട്ടാളി’, പ്രവാസി വായന പവലിയൻ തുടങ്ങിയ വിവിധ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.