മനാമ: പരിശുദ്ധ റമദാൻ മാസത്തിൽ നേടിയെടുത്ത ചൈതന്യവും വിശുദ്ധിയും ഇനിയുള്ള ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കണമെന്ന് സൈഫുല്ല ഖാസിം ഉദ്ബോധിപ്പിച്ചു. ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ശൈഖ ഹിസ്സ ഇസ്ലാമിക് സെൻറർ സംഘടിപ്പിച്ച ഈദ് ഗാഹിൽ പെരുന്നാൾ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ചടുത്ത ദൃഢവിശ്വാസവും വിശുദ്ധിയും ചിട്ടകളും റമദാൻ അല്ലാത്ത വരും കാലങ്ങളിൽ ജീവിതത്തിൽ ഉടനീളം പാലിക്കുവാനും സൂക്ഷ്മത നിലനിർത്താനും പരിശ്രമിക്കണമെന്ന് അദ്ദേഹം ഉണർത്തി.
റഫ ലുലു ഹൈപ്പർ മാർക്കറ്റ് മുൻവശമുള്ള സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു.
അബ്ദുറഹ്മാൻ മുള്ളങ്കോത്ത്, സുഹൈൽ മേലടി, റയീസ് മുള്ളങ്കോത്ത്, നവാസ് ഓപി, നസീഫ് ടി.പി, നബാസ് ഓപി, നവാഫ് ടി.പി, ഹിഷാം മുള്ളങ്കോത്ത്, റിഫ്ഷാദ്, അബ്ദുൽ ഷുക്കൂർ, ഓവി മൊയ്ദീൻ, അലി ഉസ്മാൻ ഫറൂഖ്, നസീമ സുഹൈൽ, നാഷിത, നാസില, ആമിനാ അലി, മുഹ്സിന റയീസ്, ഫാതിമ റിഫ്ഷാദ്, അയിഷാ സക്കീർ, റഹീനാ സാജിയാ, അൻസീറാ അഷ്റഫ് എന്നിവർ ഈദ് ഗാഹിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.