മോ​ഷ്ടി​ച്ച കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് നി​കു​തി​യ​ട​ച്ച വി​ദേ​ശി​ക്ക് ത​ട​വ്

മോ​ഷ്ടി​ച്ച കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് നി​കു​തി​യ​ട​ച്ച വി​ദേ​ശി​ക്ക് ത​ട​വ്

മ​നാ​മ: മോഷ്ടിച്ച ഏഷ്യൻ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് സർക്കാർ വെബ്സൈറ്റ് വഴി ബ​ഹ്റൈ​നി​ലെ ഒരു നി​ർ​മാ​ണ കമ്പനിയുടെ 50,000 ദിനാറിൻ്റെ നി​കു​തി​യ​ട​ച്ച യുവാവിന് അഞ്ച് വർഷം തടവും 5,000 ദിനാർ പിഴയും വിധിച്ച് കോടതി.

കൂടാതെ, ഒരു സ്ത്രീയുടെ അക്കൗണ്ടിൽ നിന്ന് 300 ദിനാർ മോഷ്ടിക്കുകയും ഹാക്ക് ചെയ്ത ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ക്രിപ്‌റ്റോ ഇടപാടുകൾ നടത്താൻ ശ്രമിക്കുകയും ചെയ്തു.

ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വിദേശ കാർഡുകളും അനധികൃത പ്രവേശനവും ഉൾപ്പെട്ട ഒരു സംഘടിത സൈബർ തട്ടിപ്പാണ് ഇതെന്നും അപ്പീൽ കോടതി വിധി ശരിവച്ചു.




Tags:    
News Summary - crime news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.