ഖാ​ലി​ദ്‌ ചോ​ല​യി​ൽ, ബ​ഷീ​ർ കാ​വി​ൽ, ഷൗ​ക്ക​ത്ത​ലി ക​മ്പ്രാ​ൻ, സു​ബൈ​ദ‌ മു​ഹ​മ്മ​ദ​ലി, റു​ഖി​യ ബ​ഷീ​ർ

ഖുർആൻ വിജ്ഞാനപരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു

മ​നാ​മ: ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ സൂ​റ അ​ൽ ഫാ​ത്വി​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു പ​രീ​ക്ഷ. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഓ​ൺ ലൈ​ൻ ക്ലാ​സു​ക​ളി​ലൂ​ടെ​യാ​ണ് കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ ശി​ഹാ​ബു​ദ്ദീ​ൻ ഇ​ബ്നു ഹം​സ​യാ​ണ് ക്ലാ​സു​ക​ൾ​ക്കും പ​രീ​ക്ഷ​ക്കും നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഗൂ​ഗ്ൾ ഫോ​മു​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ ഖാ​ലി​ദ്‌ ചോ​ല​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി. ബ​ഷീ​ർ കാ​വി​ൽ, ഷൗ​ക്ക​ത്ത​ലി ക​മ്പ്രാ​ൻ, സു​ബൈ​ദ‌ മു​ഹ​മ്മ​ദ​ലി, റു​ഖി​യ ബ​ഷീ​ർ എ​ന്നി​വ​ർ ര​ണ്ടാം​സ്ഥാ​ന​ത്തി​നും സൈ​ഫു​ന്നി​സ റ​ഫീ​ഖ്, കെ.​വി. സു​ബൈ​ദ, മ​ർ​യം ബ​ഷീ​ർ, ലു​ബൈ​ന ഷ​ഫീ​ഖ്, ന​സീ​റ ശം​സു​ദ്ധീ​ൻ, ഫ​ദീ​ല എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി. വി​ജ​യി​ക​ളെ ദാ​റു​ൽ ഈ​മാ​ൻ ര​ക്ഷാ​ധി​കാ​രി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി എം.​എം സു​ബൈ​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Quran Knowledge Test: Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.