മനാമ : ബഹ്‌റൈനിലെ പ്രവാസിയും നാല് പതിറ്റാണ്ടു കലാ സാമൂഹിക സംസ്കരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഷംസ് കൊച്ചിൻ (65) വിടവാങ്ങി. പ്രശസ്ത ഗായകൻ അഫ്സലിന്റെ സഹോദരനാണ്.
ഒട്ടേറെ പ്രശസ്ത ഗായകർക്ക് ബഹ്‌റൈനിലെ സംഗീത വേദികളിൽ ഏറെക്കാലം പിന്നണിയൊരുക്കിയത് അദ്ദേഹമായിരുന്നു. സംഗീത കുടുംബത്തിൽ ജനിച്ച ഷംസ് കൊച്ചിൻ ബഹ്‌റൈനിൽ സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു.
വിവിധ കലാ സാംസ്‌കാരിക കൂട്ടയ്മകളിൽ അംഗമായിരുന്ന അദ്ദേഹം പടവ് കുടുംബ വേദിയുടെ സ്ഥാപകനും നിലവിലെ രക്ഷാധികാരിയുമാണ്. കലാരംഗത്തു നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കെ.എം.സി.സി ബഹ്‌റൈൻ ഉൾപ്പെടെ വിവിധ സംഘടനളുടെ ആദരം ലഭിച്ചിട്ടുണ്ട്.
അഫ്സലിന് പുറമെ അൻസാർ, അഷറഫ്, ഷക്കീർ, സലീം, ശരീഫ്, റംല, ഷംല എന്നിവർ സഹോദരങ്ങളാണ്. വൃക്ക, ഹൃദയ സംബദ്ധമായ രോഗങ്ങൾക്ക് മൂന്ന് മാസത്തോളമായി നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം.
മക്കൾ: നഹ്‌ല ദുബൈ, നിദാൽ ഷംസ്. മരുമകൻ: റംഷി ദുബൈ, കബറടക്കം ശനി രാവിലെ എട്ടിന് കൊച്ചി കപ്പലണ്ടിമുക്ക് പടിഞ്ഞാറേപള്ളിയിൽ നടക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ബഹ്‌റൈനിലെ വിവിധ സംഘടനാ നേതാക്കളും കലാ സാമൂഹിക പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.