മനാമ: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സീനിയർ എക്സിക്യൂവ് അംഗം ടി.പി. ഉസ്മാന് ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ മൊമന്റോ നൽകി ആദരിച്ചു. 46 വർഷത്തെ പ്രവാസ ജീവിതത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് താങ്ങായിരുന്ന ഒരു കോൺഗ്രസുകാരൻ ആയിരുന്നു ടി.പി. ഉസ്മാൻ എന്ന് ആശംസപ്രസംഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം എന്നിവർ ആശംസ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡന്റ് ബിജുബാല്‍ സി.കെ അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്, ദേശീയ ട്രഷറർ ലത്തീഫ് ആയഞ്ചേരി, ദേശീയ വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, ദേശീയ സെക്രട്ടറിമാരായ രഞ്ജന്‍ കച്ചേരി, റിജിത് മൊട്ടപാറ, ജോണി താമരശ്ശേരി, ദേശീയ വനിത വിഭാഗം പ്രസിഡന്റ് മിനി മാത്യു, സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രൻ വളയം, ജനറൽ സെക്രട്ടറി മുനീര്‍ പേരാമ്പ്ര, ഒ.ഐ.സി.സി കോഴിക്കോട് ജില്ല ഭാരവാഹികളായ സുരേഷ് മണ്ടോടി, നൗഷാദ് കുരുടിവീട്, അനിൽ കൊടുവള്ളി, കുഞ്ഞമ്മദ് കെ.പി, വാജിദ് എം, പ്രബിൽ ദാസ്, അബ്ദുല്‍ റഷീദ് പി.വി, അഷറഫ് പി.പി, ടി.പി. അസീസ്, അസീസ് എം.സി, ബിജു കൊയിലാണ്ടി, മജീദ് ടി.പി, അബ്ദുൽ സലാം മുയിപ്പോത്ത്, സൂര്യ റിജിത്ത്, ഷൈനി ജോണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.