വ്രതവിശുദ്ധിയുടെ നാളുകൾക്ക് അറുതിയായി,നാടെങ്ങും പെരുന്നാൾ ആഘോഷം

ഒരു മാസക്കാലം നീണ്ടു നിന്ന വ്രതവിശുദ്ധിയുടെ നാളുകൾക്ക് പരിസമാപ്തിയായി. അനുഗ്രഹീതമായ നോമ്പുകാലത്തിനു പരിസമാപ്തി കുറിച്ച് കൊണ്ട് ശവ്വാൽ പൊന്നമ്പിളി വീണ്ടും മാനത്ത് വിരുന്നെത്തി. നാടെങ്ങും ആഘോഷത്തിെന്‍റയും സന്തോഷത്തിെന്‍റയും പൂത്തിരികൾ നിറഞ്ഞു കത്തുകയാണ്. പള്ളികളിൽ നിന്നും ഈദുഗാഹുകളിൽ നിന്നും ശ്രവണസുന്ദരവും ഭക്തിസാന്ദ്രവുമായ തക്ബീർ ധ്വനികൾ ഉയരുകയായി.

മൈലാഞ്ചിച്ചോപ്പിട്ട കൈകൾ കെസ്സുപാട്ടിെൻറ ഈരടികൾക്കൊത്ത് ഒപ്പന മുട്ടുകയാണ്. വീടകങ്ങളിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ആഹ്ലാദം പങ്ക് വെക്കുന്ന സുന്ദര നിമിഷങ്ങൾ. മുറ്റത്തും കോലായിലും കുട്ടികൾ കലപില കൂട്ടി ഓടിക്കളിക്കുമ്പോൾ പെണ്ണുങ്ങൾ വിഭവസമൃദ്ധമായ പാചകത്തിെന്‍റ തിരക്കിലാണ്.

പെരുന്നാൾ ആഘോഷവും ചേർത്തുപിടിക്കലും കൂടിയാണ്. കഴിഞ്ഞ ഒരുമാസക്കാലം കാരുണ്യത്തിെന്‍റ മഹാപ്രവാഹത്തിെന്‍റ അത്ഭുതനാളുകളും കൂടിയായിരുന്നുവല്ലോ. വിശ്വാസികൾക്ക് ദൈവത്തെയും സഹജീവികളെയും മറന്നു കൊണ്ട് ഒരാഘോഷവും ഇല്ല. അപരന് അന്നമൂട്ടുന്ന സുദിനം കൂടിയാണ് ചെറിയ പെരുന്നാൾ. സഹജീവികളുടെ വയറും മനസും നിറക്കാനുള്ള ഫിത്വറും കൂടി നൽകിയിട്ടാണ് ഏതൊരു വിശ്വാസിയും പെരുന്നാൾ നമസ്കാരത്തിനായി പള്ളിയിലേക്കും ഈദുഗാഹുകളിലേക്കും വരുന്നത്.

കഴിഞ്ഞ രണ്ടു വർഷങ്ങളിലെയും പെരുന്നാളുകൾ പേരിനു മാത്രമായിരുന്നു. ഈദുഗാഹുകളും വലിയ ആഘോഷങ്ങളും ഇല്ലാത്ത പെരുന്നാൾ. കോവിഡ് പ്രതിസന്ധികൾക്കിടയിൽ നീറുന്ന മനസുകൾക്ക് അതിനപ്പുറം സാധ്യമല്ലായിരുവല്ലോ. ദൈവാനുഗ്രഹത്താലും അതോടൊപ്പം ആരോഗ്യപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സർക്കാരുകളുടെയും കൂട്ടായ പരിശ്രമങ്ങളാലും കോവിഡ് ഇന്ന് ഏതാണ്ട് നിയന്ത്രണവിധേയമാണ്. ജനങ്ങൾ പതുക്കെ പതുക്കെ മഹാമാരി വിതച്ച ഭീതിയിൽ നിന്നും കരകയറിക്കൊണ്ടിരിക്കുകയാണ്. ഇനിയും ജാഗ്രത കൈവിടാനായിട്ടില്ല. എങ്കിലും ജനജീവിതം സാധാരണ നിലയിലായിക്കഴിഞ്ഞിട്ടുണ്ട്.

എല്ലാ ആഘോഷങ്ങളും പരസ്പരം അടുക്കാനും അറിയാനും കൂടിയുള്ളതാണ്. വെറുപ്പിെന്‍റ കാർമേഘങ്ങൾ കനത്ത പേമാരിയായി ലോകത്ത് പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ തീർത്തു കൊണ്ടിരിക്കുന്ന ഈ ആസുരകാലത്ത് പ്രത്യേകിച്ചും. കാറും കോളും നിറഞ്ഞ സാമൂഹികാന്തരീക്ഷം തന്നെയാണ് പലയിടങ്ങളിലും. ഉത്തരേന്ത്യൻ തെരുവുകളിൽ പലതും കടുത്ത ഭീതിയിലാണ്. അപരവൽക്കരണവും വെറുപ്പിെന്‍റ പ്രചാരണവും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. നിരപരാധികൾ പലരും സ്വാതന്ത്യം കവർന്നെടുക്കപ്പെട്ട ജയിലറകളിലെ കനത്ത ഇരുട്ടിൽ തന്നെയാണ് നോമ്പ്കാലവും ചെലവഴിച്ചത്. പട്ടിണിയും ദാരിദ്ര്യവും ശാപമായ പല ഗല്ലികളും ഇന്നിെന്‍റ യാഥാർഥ്യങ്ങൾ തന്നെയാണ്. ഇവിടെയാണ് ആഘോഷങ്ങൾ അപരനെ സ്നേഹിക്കാനും ചേർത്തുപിടിക്കാനുമുള്ളതാവേണ്ടത്. ആഘോഷങ്ങൾ ഏതായാലും അവിടെ സ്നേഹം പൂത്തുലയണം. എങ്കിൽ മാത്രമേ ആഘോഷങ്ങൾക്ക് അർത്ഥമുണ്ടാവുകയുള്ളൂ. മതങ്ങളുടെ വേലിക്കെട്ടുകൾ തകർത്തെറിയാൻ തീർച്ചയായും ആഘോഷങ്ങൾക്ക് കഴിയേണ്ടതുണ്ട്.

പെരുന്നാളിെന്‍റ അനിവാര്യതകളാണ് പുതുവസ്ത്രവും വിഭവസമൃദ്ധമായ ഭക്ഷണവും. മൈലാഞ്ചിമൊഞ്ചുള്ള കിളിക്കൊഞ്ചലുകളും അത്തറിെന്‍റ മണമുള്ള പുത്തനുടുപ്പും ധരിച്ചു നമ്മുടെ മക്കൾ വീടകങ്ങളിൽ ചിത്രശലഭങ്ങളെ പോലെ പാറിനടക്കുമ്പോൾ ഈ സന്തോഷങ്ങൾ നിഷേധിക്കപ്പെട്ടവരെ നാം മറക്കരുത്.

ജീവിതത്തിെന്‍റ നിറങ്ങൾ മാഞ്ഞു പോയ എത്രയോ അഭിശപ്തജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവരെ കണ്ടെത്താനും അവർക്ക് സ്വാന്തനമാവാനും പെരുന്നാളുകൾ നമ്മെ പ്രചോദിപ്പിക്കണം. അവരുടെ സ്വപ്നങ്ങളുടെ നിറം കെട്ടുപോയതിനു നമ്മളും ഉത്തരവാദികളാണ്. യുദ്ധങ്ങളും അധികാരികളുടെ തീരാത്ത ആർത്തിയും ദുരയും ലോകത്ത് കോടിക്കണക്കിന് മനുഷ്യരെ തെരുവുകളിൽ പാർപ്പിച്ചിരിക്കുന്നു. വീടും രാജ്യവും നഷ്ടപ്പെട്ട പതിനായിരങ്ങൾ ഇന്നും പലയിടത്തുംഅഭയാർഥികളായി അലയുകയാണ്. ഇവരോടുള്ള ഐക്യദാർഢ്യവും കൂടിയാവണം പെരുന്നാൾ.

ബഹ്റൈനിലെ പ്രവാസികളുടെ പെരുന്നാളിന് ഇത്തവണ പകിട്ടുകളേറെയാണ്. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ചെറുതും വലുതുമായ നിരവധി കലാ - സാസ്കാരിക പരിപാടികളാണ് രാജ്യത്ത് ഒ രുക്കിയിരിക്കുന്നത്.

അതോടൊപ്പം തന്നെ ഏറെ എടുത്തുപറയേണ്ടതാണ് രാജകാരുണ്യത്തിെന്‍റ തണലിൽ 160 തടവുകാർക്ക് മാപ്പ് ലഭിച്ചത്. സ്വദേശികളേയും വിദേശികളെയും ഒരുപോലെ പരിഗണിക്കുന്ന ഈ പവിഴദ്വീപിലെ ഭരണാധികാരികൾ നമുക്ക് ഏറെ പ്രിയപ്പെട്ടതാവുന്നത് അവരുടെ മാതൃകയില്ലാത്ത കാരുണ്യം കൊണ്ട് കൂടിയാണ്.

വ്രതവിശുദ്ധിയിലൂടെ നേടിയെടുത്ത ആത്മീയചൈതന്യത്തിെന്‍റ പ്രകാശനം കൂടിയാണ് പെരുന്നാൾ. പെരുന്നാളിന് ശേഷവും ബാക്കിയാവുന്നത് ആത്മത്തിെന്‍റ ഈ മഹാ ചൈതന്യം തന്നെയാണ്. ഏവർക്കും ഈദുൽ ഫിത്വർ സന്തോഷങ്ങൾ നേരുന്നു.

Tags:    
News Summary - The days of fasting are over, and festivals are celebrated all over the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.