ടി.എം.ഡബ്ല്യു.എ ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ സംഗമം
മനാമ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളോളമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ തങ്ങളുടെ മെംബർമാർക്കും അഭ്യുദയ കാംക്ഷികൾക്കുമായി നടത്തിയ ഇഫ്താർ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചാപ്റ്റർ പ്രസിഡന്റ് വി.പി. അബ്ദു റസാഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു.
സി.കെ. ഹാരിസ്, ഇർഷാദ് ബംഗ്ലാവിൽ, ഹാഷിം പുല്ലമ്പി, ഹസീബ് അബ്ദു റഹ്മാൻ, ഷിറാസ്, ഡോ. റിസ്വാൻ, ഡോ. ദിയൂഫ് അലി, ടി.കെ. അഷ്റഫ്, സാദിഖ് മീത്തലകത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വൈസ് പ്രസിഡന്റ് റഷീദ് മാഹി ചുരുക്കി വിവരിച്ചു. ഉസ്താദ് സമീർ ഫാറൂഖി ഉദ്ബോധനം നിർവഹിച്ച ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ യു.കെ. ബാലൻ, റഫീഖ് തോട്ടക്കര, മഹ്മൂദ് പെരിങ്ങത്തൂർ, ലത്തീഫ് ചാലിയം, ജാഫർ മൈദാനി എന്നിവർ സംബന്ധിച്ചു. എം.എം. രിസാലുദ്ദീൻ, റിസ്വാൻ ഹാരിസ്, ഹിഷാം ഹാഷിം, റെനീഷ് നിഷു, റിൻഷാദ്, ഷഹബാസ്, മുനാസിം മുസ്തഫ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിസാർ ഉസ്മാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.