മനാമ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം സുനിശ്ചിതമാണെന്ന് ഐ.വൈ.സി.സി സംഘടിപ്പിച്ച പുതുപ്പള്ളി തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു.
സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന കൺവെൻഷൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം മുഖ്യപ്രഭാഷണം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ വികസന കാഴ്ചപ്പാടിനു ജനങ്ങൾ നൽകിയ അംഗീകാരമാണ് 53 വർഷം അദ്ദേഹം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി അജയ്യനായി തുടർന്നത്. അദ്ദേഹത്തിന്റെ യഥാർഥ പിന്തുടർച്ചാവകാശിയായ മകൻ ചാണ്ടി ഉമ്മനെ തന്നെ ജനകീയ വികസനം നടപ്പാക്കാൻ ജനങ്ങൾ തിരഞ്ഞെടുക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബഷീർ അമ്പലായി അഭിപ്രായപ്പെട്ടു.
ആർ.എം.പി പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, അജിത് കുമാർ കണ്ണൂർ, ലത്തീഫ് കെ, ബേസിൽ നെല്ലിമറ്റം, അനസ് റഹിം, ബ്ലസൻ മാത്യു എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരുടെ നിര്യാണത്തിൽ അനുശോചിച്ച് മൗനാചരണം നടത്തി. സെക്രട്ടറി അലൻ ഐസക് സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.