മനാമ: ബഹ്റൈൻ ആസ്ഥാനമായ അഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) അംഗീകാരം. അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റി (എ.ജി.യു), റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡ്-ബഹ്റൈൻ, അഹ്ലിയ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ബഹ്റൈൻ, യൂനിവേഴ്സിറ്റി കോളജ് ഓഫ് ബഹ്റൈൻ എന്നിവക്കാണ് അംഗീകാരം.
ആരോഗ്യ മന്ത്രാലയത്തിലെയും ബഹ്റൈനിലെ ഡബ്ല്യു.എച്ച്.ഒ ഓഫിസിലെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഡയാന അബ്ദുൽ കരീം അൽ ജോഹ്റോമി നേട്ടത്തിൽ അഭിനന്ദനം രേഖപ്പെടുത്തി. കൗൺസിലിന്റെയും മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെ യോജിച്ച പ്രവർത്തനമാണ് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്. ശാസ്ത്ര ഗവേഷണങ്ങൾക്ക് ഊന്നൽ നൽകണമെന്നും യോജിച്ച പ്രവർത്തനം തുടരണമെന്നും അവർ ചൂണ്ടിക്കാട്ടി.
ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് കൺസോളിഡേഷൻ ഡയറക്ടർ ഡോ. വഫ അൽ ഷർബതി, ഉന്നത വിദ്യാഭ്യാസ കൗൺസിലുമായുള്ള സഹകരണം വളരെയേറെ സഹായകരമാണെന്ന് പറഞ്ഞു. ബഹ്റൈനിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. തസ്നിം അൽ അത്ര സംഘടനയുടെ ചുമതലകളെക്കുറിച്ചും ആരോഗ്യ പരിപാടികളുടെ ലക്ഷ്യങ്ങളെപ്പറ്റിയും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.