മനാമ: ബദല്‍ ശിക്ഷാ രീതികള്‍ നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം തേടുന്നതിനെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. പബ്ലിക് േപ്രാസിക്യൂട്ടര്‍ ഡോ. അലി ബിന്‍ ഫദ്ല് അല്‍ ബൂഐനൈെൻറ രക്ഷാധികാരത്തില്‍ നടന്ന പരിപാടിയില്‍ നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല് ഖലീഫ, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വൈസ് പ്രസിഡൻറ് അബ്ദുല്ല ബിന്‍ ഹസന് അല്‍ ബൂഐനൈന്‍ തുടങ്ങിയവരെ കൂടാതെ വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും സന്നിഹിതരായിരുന്നു.
നിലവിലുള്ള തടവ് ശിക്ഷക്ക് ബദലായി നടപ്പാക്കുന്ന നടപടികളുമായി സഹകരിക്കാന്‍ സ്വകാര്യ മേഖലക്ക് സാധിക്കുമെന്നതാണ് ഇത്തരമൊരു ശില്ശാല സംഘടിപ്പിക്കാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഇതു വിജയകരമായി നടപ്പാക്കുന്നതില്‍ പങ്കാളിത്തം വഹിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാധ്യമാണെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.