യൂത്ത് കപ്പ് സീസൺ 2 ക്യാപ്റ്റൻസ് മീറ്റിങ്ങിൽ പങ്കെടുത്തവർ
മനാമ: യൂത്ത് ഇന്ത്യ ഫുട്ബാൾ ക്ലബ് സംഘടിപ്പിക്കുന്ന യൂത്ത് കപ്പ് സീസൺ 2ന് വേണ്ടിയുള്ള ക്യാപ്റ്റൻസ് മീറ്റിങ് സംഘടിപ്പിച്ചു. ബഹ്റൈനിലെ കേരള ഫുട്ബാൾ അസോസിയേഷന് കീഴിലുള്ള 27 ടീമുകളടങ്ങിയ ടൂർണമെന്റ് ഏപ്രിൽ 10 മുതൽ 24 വരെ എസി മിലാൻ സലാഹിയ ഗ്രൗണ്ടിൽ അരങ്ങേറും. 27 ടീമികളിലെ ക്യാപ്റ്റൻമാർ പങ്കെടുത്ത ചടങ്ങിൽ ടൂർണമെന്റ് നിയമങ്ങളും രീതികളും ടീമുകളുടെ നറുക്കെടുപ്പിനും ടൂർണമെന്റ് കൺവീനർ സവാദ് തൽപ്പച്ചേരി നേതൃത്വം നൽകി.
യൂത്ത് ഇന്ത്യ ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച ആദ്യ സീസൺ ടീമുകളുടെ പങ്കാളിത്തംകൊണ്ടും കാണികളുടെ സാനിധ്യംകൊണ്ടും കൃത്യമായ നടത്തിപ്പിലൂടെയും വളരെ മികവുറ്റതായിരുന്നു. അതേരീതിയിൽതന്നെ മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കുമെന്നും ബഹ്റൈനിലെ കായിക പ്രേമികൾക്ക് ഇതൊരു ഉത്സവമാകുമെന്നും യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ അറിയിച്ചു. യൂത്ത് ഇന്ത്യ ഓഫിസിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ ഇജാസ് സ്വാഗതം പറഞ്ഞു. ടൂർണമെന്റ് കോഓഡിനേറ്റർ സിറാജ് വി.പി, ടൂർണമെന്റ് കമ്മിറ്റി അംഗങ്ങാളായ സിറാജ് കിഴുപ്പുള്ളികര, ഫൈസൽ, മിൻഹാജ്, ബദറു, റാഷിക്, അഹദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.