കുവൈത്ത് സിറ്റി: രണ്ട് ദിവസത്തിനിടെ മരിച്ചത് കുവൈത്ത് പ്രവാസികളായ പത്ത് മലയാളികൾ. രണ്ടുപേർ നാട്ടിൽ മരിച്ചപ്പോൾ എട്ടുപേർ കുവൈത്തിൽ മരിച്ചു. ആറുപേർ കോവിഡ് ബാധിതരായിരുന്നു. ഒരാളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇത്രയേറെ പേർ ചുരുങ്ങിയ സമയത്തിനുള്ളിൽ മരിച്ച സംഭവം സമീപ വർഷങ്ങളിലുണ്ടായിട്ടില്ല. കുവൈത്തിൽനിന്ന് ബുധനാഴ്ച എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച നാട്ടിൽ പോയ മാണിക്കോത്ത് പടിഞ്ഞാര്‍ അബ്ദുല്ല (65) കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു. അവധിക്ക് നാട്ടിൽ പോയ കാസർകോട് കൂളിയങ്കാൽ സ്വദേശിയും െഎ.എം.സി.സി കുവൈത്ത് സെക്രട്ടറിയുമായ ബി.സി അഷ്റഫും നാട്ടിൽ മരിച്ചു.
തിരുവനന്തപുരം കിളിമാനൂർ, ഇരട്ടച്ചിറ, രത്നാഭവനിൽ സുരേഷ് ബാബു (60) കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച അബ്ബാസിയയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് ബാലുശ്ശേരി കുരുവങ്ങിൽ ജഅഫറിെൻറയും (43) മരണ കാരണം ഹൃദയാഘാതമാണെന്നാണ് നിഗമനം.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കുവൈത്തിൽ മരിച്ച അഞ്ചൽ ഏരൂർ, നടക്കുന്നംപുറം അശ്വതിഭവനിൽ രേണുക തങ്കമണി (ബിജി-47), മലപ്പുറം മുന്നിയൂർ വെളിമുക്ക് സ്വദേശി മണക്കടവൻ സൈദലവി (56), ജാബിരിയയിലെ കുവൈത്ത് സെൻട്രൽ ബ്ലെഡ് ബാങ്കിൽ നഴ്‌സ് ആയിരുന്ന ആനി മാത്യൂ (54), കണ്ണൂർ പാനൂർ കൂരാറ അഷ്റഫ് എരഞ്ഞൂൽ (51), കണ്ണൂർ പയ്യന്നൂർ കവ്വായി അക്കാളത്ത് അബ്ദുൽ ഗഫൂർ (32), തിരുവനന്തപുരം കണ്ണാന്തുറ സ്വദേശിയായ ക്രീസ് ഹൗസിൽ ആൻറണി തോമസ് (ടോണി 73) എന്നിവർ കോവിഡ് ബാധിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.