രണ്ടുമാസത്തിനിടെ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ പണം നഷ്​ടപ്പെട്ട 140 കേസുകൾ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ പണം നഷ്​ടപ്പെട്ട 140 കേസുകൾ റിപ്പോർട്ട്​ ചെയ്​തു.സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച്​ അൽ ഖബസ്​ ദിനപത്രമാണ്​ റിപ്പോർട്ട്​ പുറത്തുവിചട്ടത്​. ബാങ്കിൽനിന്ന്​ എന്ന വ്യാജേന ഫോൺ വിളിച്ചും സന്ദേശം അയച്ചുമാണ്​തട്ടിപ്പ്​ സംഘം ബാങ്ക്​ ഉപഭോക്​താക്കളെ കബളിപ്പിക്കുന്നത്​. പാസ്​വേഡും അക്കൗണ്ട്​ നമ്പറും മറ്റു വിവരങ്ങളും നൽകിയവരാണ്​ തട്ടിപ്പിനിരയായത്​. ബാങ്ക്​നമ്പറിനോട്​ സാദൃശ്യമുള്ള നമ്പറുകളിൽനിന്ന്​ വിളിച്ച്​ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന്​ പറഞ്ഞും വിവരങ്ങൾ കൈക്കലാക്കുന്നുണ്ട്​. എ.ടി.എം കാർഡ്​ വിവരങ്ങൾനൽകി മിനിറ്റുകൾക്കകം പണം പിൻവലിക്കപ്പെടും. വാട്​സാപ്​ വഴിയും ഫോൺ മെസേജ്​ ആയും എ.ടി.എം പുതുക്കാൻ വിവരങ്ങൾ ആവശ്യപ്പെട്ട്​ വ്യാജസന്ദേശം വരുന്നുണ്ട്​.

എ.ടി.എം കാർഡി​െൻറ പടം അയക്കാനും ആവശ്യപ്പെടുന്നു. ഇതും തട്ടിപ്പി​െൻറ ഭാഗമാണ്​. ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന്​ ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട്​ വിളിക്കാറില്ലെന്നും സൈബർ ക്രൈം വകുപ്പ്​ പലതവണ മുന്നറിയിപ്പ്​ നൽകിയതാണ്​. ബാങ്ക്​ അക്കൗണ്ട്​ നമ്പർ, പാസ്​വേഡ്​, ക്രെഡിറ്റ്​ കാർഡ്​ സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽ നിന്ന്​ എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തി​െൻറ അടിസ്ഥാനത്തിൽ നേരത്തെ സെൻട്രൽ ബാങ്കും ഉപഭോക്​താക്കൾക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. നൂതന തട്ടിപ്പ്​ രീതികൾക്കെതിരെ ജാഗ്രത പാലിക്കാൻ തദ്ദേശീയ ബാങ്കുകൾക്ക്​ കുവൈത്ത്​ സെൻട്രൽ ബാങ്ക്​ നേരത്തെ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.