കുവൈത്ത് സിറ്റി: മയക്കുമരുന്നും മെത്താംഫെറ്റാമൈൻ ഗുളികകളും കൈവശംവെച്ച 16 പേരെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
6.2 ഗ്രാം വിവിധ മയക്കുമരുന്നുകളും 550 ആന്റി സൈക്കോട്ടിക് മരുന്നുകളുമാണ് പിടികൂടിയത്. ഇവരുടെ കൈവശം രണ്ട് ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃത ഇടപാടുകളിൽനിന്ന് ലഭിച്ച പണവും കണ്ടെത്തി. കച്ചവടത്തിനായാണ് മയക്കുമരുന്ന് കൈവശംവെച്ചതെന്ന് കസ്റ്റഡിയിലെടുത്തവർ ചോദ്യംചെയ്യലിൽ സമ്മതിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. എമർജൻസി ഫോൺ നമ്പർ: 112. മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഹോട്ട്ലൈൻ: 1884141.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.