പി.എം ഫൗണ്ടേഷന്‍–ഗള്‍ഫ് മാധ്യമം ടാലന്‍റ് സെര്‍ച് പരീക്ഷ: വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കുവൈത്ത് സിറ്റി: വിദ്യാര്‍ഥികളിലെ വൈജ്ഞാനികാഭിരുചി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പി.എം ഫൗണ്ടേഷനും ഗള്‍ഫ് മാധ്യമവും ചേര്‍ന്ന് നടത്തിയ ടാലന്‍റ് സെര്‍ച് പരീക്ഷയില്‍ കുവൈത്തില്‍നിന്ന് വിജയികളായ ക്രിസ്ല്‍ ജോസഫ് ചാള്‍സ്, ലിജി ആന്‍റണി, ശൈഖ് മതര്‍ (മൂവരും ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍, അബ്ബാസിയ) എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പി.എം ഫൗണ്ടേഷന്‍ ഡയറക്ടര്‍ സി.പി. കുഞ്ഞുമുഹമ്മദ് വിതരണം ചെയ്തു. 
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗള്‍ഫ് മാധ്യമം കുവൈത്ത് റെസിഡന്‍റ് മാനേജര്‍ അന്‍വര്‍ സഈദ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി പ്രസിഡന്‍റ് ഫൈസല്‍ മഞ്ചേരി, സാഫി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അമീര്‍ അഹ്മദ് എന്നിവര്‍ സംസാരിച്ചു.  ഗള്‍ഫ് മാധ്യമം കുവൈത്ത് മാര്‍ക്കറ്റിങ് ഇന്‍ചാര്‍ജ് സി.കെ. നജീബ് സ്വാഗതം പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.