കുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ടൂർണമെന്റിന്റെ ഭാഗമായി വൻ മെഡിക്കൽ ക്രമീകരണങ്ങൾ ഒരുക്കി ആരോഗ്യ മന്ത്രാലയം. ടൂർണമെന്റിനായി 50 നൂതന ആംബുലൻസുകളും 400 ആരോഗ്യ പ്രവർത്തകരെയും വിന്യസിക്കുമെന്ന് മന്ത്രാലയം അറിയിച്ചു
മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ ആംബുലൻസുകളെത്തിക്കും. ഇവിടെ ആരോഗ്യ പ്രവർത്തകരെയും സജ്ജമാക്കുമെന്നുവെന്നും ആരോഗ്യ മന്ത്രാലയം മെഡിക്കൽ എമർജൻസി വിഭാഗം മേധാവി ഡോ. അഹമ്മദ് അൽ ഷാത്തി പറഞ്ഞു.
സമീപത്തുള്ള ആശുപത്രികളിലേക്ക് പെട്ടെന്ന് എത്താൻ ആംബുലൻസ് പാതകളും സജ്ജീകരിക്കും. ടീമുകൾ താമസിക്കുന്ന എല്ലാ ഹോട്ടലുകളിലും മെഡിക്കൽ ടീമുകളെ വിന്യസിക്കുമെന്നും അൽ ഷാത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.