മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പള്ളിക്കുന്ന് ചീപ്പിലോട്ട് ധനേഷ് (52) ആണ് മരിച്ചത്. 
കുവൈത്തിലെ എസ്.കെ എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്ടറായിരുന്നു. എട്ടുവര്‍ഷമായി വിവിധ രാജ്യങ്ങളില്‍ ഈ കമ്പനിക്കുവേണ്ടി ജോലി ചെയ്യുകയായിരുന്നു. ജൂലൈ പകുതിയോടെയാണ് കുവൈത്തില്‍ വന്നത്. ഭാര്യ: രേഷ്മ. രണ്ടുമക്കളുണ്ട്. സംസ്കാരം കണ്ണൂരില്‍ നടക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.