കുവൈത്ത് സിറ്റി: ഓരോ മണ്ഡലത്തിലെയും ലീഡുനില പുറത്തുവരവെ ഇടതുപക്ഷം വെച്ചടിച്ച് കയറിയപ്പോള്‍ കുവൈത്തിലെ ഇടതുസാംസ്കാരിക സംഘടനാപ്രവര്‍ത്തകര്‍ ആവേശത്തിലമരുന്ന കാഴ്ചയായിരുന്നു. ഇടതുവിജയം നേരത്തേതന്നെ ഉറപ്പിച്ചവരായിരുന്നു പ്രവര്‍ത്തകരില്‍ ബഹുഭൂരിഭാഗവുമെങ്കിലും, ഭൂരിപക്ഷം കുറയുമോ എന്ന ചെറിയ ആശങ്ക ചിലരിലെങ്കിലുമുണ്ടായിരുന്നു.
എന്നാല്‍, സീറ്റുകള്‍ ഒന്നൊന്നായി തങ്ങളുടെ വഴിക്ക് വന്നപ്പോള്‍ ഇടതുപക്ഷ പ്രവര്‍ത്തകരും അനുകൂലികളും ആഘോഷത്തിലായി. പ്രധാന പ്രവര്‍ത്തകരില്‍ പലരും അവധിയെടുത്ത് ടെലിവിഷന് മുന്നില്‍ അമര്‍ന്നിരുന്നപ്പോള്‍ ജോലി ഒഴിവാക്കാനാവാത്തവര്‍ മൊബൈല്‍ ഫോണുകള്‍ വഴിയും ഓഫിസ് കമ്പ്യൂട്ടറുകള്‍ വഴിയും തത്സമയം ഫലം വീക്ഷിച്ച് ആഹ്ളാദം പങ്കിട്ടുകൊണ്ടിരുന്നു. കുവൈത്തിലെ പ്രധാന ഇടതുപക്ഷ സാംസ്കാരിക സംഘടനയായ കേരള ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈത്ത്) ആഭിമുഖ്യത്തില്‍
വൈകീട്ട് അബ്ബാസിയയിലെയും മംഗഫിലെയും ഓഫിസുകളില്‍ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. മറ്റു ഇടതുപക്ഷാനുകൂല സംഘടനകളും വിജയത്തില്‍ ആഹ്ളാദിക്കാന്‍ ഒത്തുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.