കുവൈത്ത് സിറ്റി: പുതുവത്സര അവധി ദിനങ്ങളിൽ ആഘോഷം അതിരുവിടേണ്ട. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. പുതുവത്സര അവധി ദിനങ്ങളിൽ രാജ്യത്ത് കനത്ത സുരക്ഷ ഒരുക്കും.
ക്രമസമാധാനം നിലനിർത്തലും നിയമ പരിരക്ഷ ഉറപ്പുവരുത്തലും ലക്ഷ്യമിട്ടാണ് മന്ത്രാലയം നടപടി സ്വീകരിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് സുരക്ഷ കര്‍ശനമാക്കുന്നത്.
പൊതു ജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ചാലറ്റുകൾ, ഫാമുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ട്രാഫിക്, ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ, പൊലീസ് എന്നിവ ജാഗ്രത വർധിപ്പിക്കും.
നിയമലംഘനങ്ങൾ തടയുന്നതിനും സംശയാസ്പദമായ ഒത്തുചേരലുകൾ നിയന്ത്രിക്കുന്നതിനും പ്രധാന ഹൈവേകൾ, നിരത്തുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ പോയന്റുകൾ വർധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.