കുവൈത്ത് സിറ്റി: കുവൈത്ത് 2024ലെ ഏറ്റവും ബജറ്റ് സൗഹൃദ രണ്ടാമത്തെ നികുതി രഹിത രാജ്യം. 6.49 റീലോക്കേഷൻ സ്കോറോടെയാണ് രണ്ടാമത്തെ നികുതി രഹിത രാജ്യമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടത്. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ആരോഗ്യ, ജീവിത, വരുമാന സംരക്ഷണ ഇൻഷുറൻസ് ദാതാവായ വില്യം റസ്സൽ നടത്തിയ ഗവേഷണത്തിലാണ് വിലയിരുത്തൽ. വിമാന സർവീസ്, വാടക, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം.
പ്രതിമാസ ചെലവുകൾക്കും യൂട്ടിലിറ്റി ബില്ലുകൾക്കും ഏറ്റവും താങ്ങാനാവുന്ന രണ്ടാമത്തെ രാജ്യവുമാണ് കുവൈത്ത്. തുടർച്ചയായ രണ്ടാം വർഷവും ഒമാനാണ് പഠനത്തിൽ ഒന്നാമത്. ഒമാനും കുവൈത്തും കഴിഞ്ഞാൽ ബഹ്റൈൻ, യു.എ.ഇ, ബ്രൂണെ എന്നീ രാജ്യങ്ങളാണ് റാങ്കിങ്ങിൽ മുൻനിരയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.