representational image

മയക്കുമരുന്നും വെടിയുണ്ടകളുമായി 21 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരി മാഫിയക്കെതിരായ നടപടികൾ തുടരുന്നു. 14 വ്യത്യസ്‌ത കേസുകളിൽ മയക്കുമരുന്നുകളുമായി 21 പേരെ അറസ്‌റ്റ് ചെയ്‌തു. വിവിധ ഇനത്തിലുള്ള ഏഴു കിലോ മയക്കുമരുന്ന്, 790 ലഹരി ഗുളികകൾ, 500 ലിക്വിഡ് ജി.എച്ച്‌.പി,171 കുപ്പി വൈൻ, വെടിയുണ്ടകൾ, പണം എന്നിവ ഇവരിൽ നിന്നായി പിടിച്ചെടുത്തു.

മയക്കുമരുന്ന് കച്ചവടക്കാരെയും കള്ളക്കടത്തുകാരെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായ പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയെ പ്രതിനിധാനംചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ, പിടിച്ചെടുത്ത വസ്തുക്കൾ ​കൈമാറ്റത്തിനും ദുരുപയോഗത്തിനും വേണ്ടി എത്തിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. പിടിയിലായവരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്ത്, കൈമാറ്റം, ഉപയോഗം എന്നിവ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലഹരി വസ്തുക്കളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുമെന്നും പരിശോധന തുടരുമെന്നും അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ലഹരി ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചാൽ ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ (112), ഹോട്ട്‌ലൈനിലും (1884141) അറിയിക്കാനും അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - 21 people were arrested with drugs and bullets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.