കുവൈത്ത് സിറ്റി: വിവിധ കേസുകളിലായി മയക്കുമരുന്നുമായി ഇടപാടുകാരായ 22 പേരെ നാർകോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റ് പിടികൂടി. ഇവരിൽനിന്ന് 16,500 കിലോഗ്രാം മയക്കുമരുന്ന്, 2,400 ലഹരി ഗുളികകൾ എന്നിവ പിടിച്ചെടുത്തു. നാല് അറബികൾ, രണ്ട് വിദേശികൾ, മൂന്ന് ഏഷ്യക്കാർ, ഏഴു പൗരന്മാർ, ആറ് അനധികൃത താമസക്കാർ എന്നിങ്ങനെയാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ പിടിയിലായവർ കുറ്റം സമ്മതിച്ചു.
മയക്കുമരുന്ന് കടത്തൽ, ദുരുപയോഗം ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരുന്നതായും വ്യക്തമാക്കി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ലഹരിക്കടത്ത്, ദുരുപയോഗം എന്നിവക്കെതിരെ ശക്തമായി നടപടികളും പരിശോധനകളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങളോട് സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികളോ സംഭവങ്ങളോ ശ്രദ്ധയിൽപെട്ടാൽ അടിയന്തര നമ്പറുകളിലേക്കും (112) ഡ്രഗ് കൺട്രോളിനായുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഹോട്ട്ലൈനിലേക്കും (1884141) ഉടൻ റിപ്പോർട്ട് ചെയ്യാനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.