കുവൈത്ത് സിറ്റി: കിരീടാവകാശിയായി ചുമതലയേറ്റതിന്റെ രണ്ടാം വാർഷികത്തിൽ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് അമീറിന്റെ ആശംസ. മാതൃരാജ്യത്തിന്റെ സേവനത്തിനായുള്ള ആത്മാർഥമായ പരിശ്രമത്തിനും അർപ്പണബോധത്തിനും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശിയെ അഭിനന്ദിച്ചു. കിരീടാവകാശിക്ക് ക്ഷേമം ആശംസിച്ച അമീർ രാജ്യത്തിന് സുരക്ഷയും സമൃദ്ധിയും നേരുന്നതായും അറിയിച്ചു. അമീറിന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾക്ക് കിരീടാവകാശി നന്ദി പറഞ്ഞു. അമീറിനും കുവൈത്ത് ജനതക്കും ക്ഷേമവും ഐശ്യര്വവും നേരുന്നതായും കിരീടാവകാശി വ്യക്തമാക്കി.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും കിരീടാവകാശിയെ അഭിനന്ദിച്ചു. നാഷനൽ ഗാർഡ്സ് ചീഫ് ശൈഖ് സലേം അൽ അലി അസ്സബാഹ് കിരീടാവകാശിക്ക് അഭിനന്ദന കത്തയച്ചു. ആത്മാർഥമായ അഭിനന്ദനങ്ങൾക്ക് നന്ദിപറഞ്ഞ് കിരീടാവകാശി എല്ലാവർക്കും മറുപടി സന്ദേശങ്ങൾ അയച്ചു. 2020 ഒക്ടോബർ ഏഴിനാണ് ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഒക്ടോബർ എട്ടിന് ഔദ്യോഗികമായി സ്ഥാനമേറ്റു. നേരത്തേ സ്റ്റേറ്റ് സെക്യൂരിറ്റി തലവൻ, നാഷനൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫ് എന്നീ ചുമതലകളും വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.