കുവൈത്ത് സിറ്റി: വിദേശത്തുനിന്ന് 50,000 പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു. ഇതില്‍ 12,000 എണ്ണം സാേങ്കതിക സംഘം പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തി. ആവശ്യമായ വിവരങ്ങൾ ഇല്ലാത്തത്, ബാര്‍കോഡില്ലാത്തത്, വ്യാജമെന്ന് സംശയിക്കുന്നത് തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകാതെ മാറ്റിവെച്ചിരിക്കുകയാണ്. മന്ത്രാലയത്തിലെ സാങ്കേതിക സംഘം പരിശോധന തുടരുകയാണ്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുേമ്പാൾ ഒാരോ ഡോസും വാക്സിൻ സ്വീകരിച്ച തീയതിയും ബാച്ച് നമ്പറും ചോദിക്കുന്നുണ്ട്.
https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ലിങ്ക് വഴിയാണ് വിദേശത്ത് വാക്സിൻ സ്വീകരിച്ച കുവൈത്തികളുടെയും പ്രവാസികളുടെയും രജിസ്ട്രേഷൻ നടത്തുന്നത്.
സിവിൽ െഎ.ഡി, ഇ-മെയിൽ വിലാസം എന്നിവ നൽകിയാൽ മെയിലിലേക്ക് വൺ ടൈം വെരിഫിക്കേഷൻ കോഡ് അയച്ചുതരും. ഇത് വെരിഫിക്കേഷൻ പേജിൽ പൂരിപ്പിക്കുക. തുടർന്ന് വ്യക്തിഗത വിവരങ്ങളും വാക്സിനേഷൻ വിവരങ്ങളും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
വാക്സിനേഷൻ സർട്ടിഫിക്കറ്റിെൻറ പി.ഡി.എഫ് 500 കെ.ബിയിൽ കൂടാത്ത സൈസിൽ അപ്ലോഡ് ചെയ്യണം. മൂന്ന് പ്രവൃത്തി ദിവസത്തിനകം പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെൻറ് പരിശോധിച്ച് അംഗീകാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.