കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസിൽ 2021ൽ കുവൈത്തിൽനിന്ന് 866 പേരെ നാടുകടത്തി. മദ്യം, മയക്കുമരുന്ന് കേസുകൾ ചേർത്താൽ കഴിഞ്ഞ വർഷം 1500 വിദേശികളെയാണ് നാടുകടത്തിയത്. താമസ നിയമലംഘനം നടത്തിയവർ, അനധികൃതമായി ഗാർഹികത്തൊഴിലാളി ഓഫിസ് നടത്തിയവർ, ലൈസൻസില്ലാതെ വാഹനമോടിച്ചവർ, കോടതി നാടുകടത്താൻ ഉത്തരവിട്ടവർ എന്നിവർ ഉൾപ്പെടെ എല്ലാ കേസുകളിലുമായി കഴിഞ്ഞ വർഷം 18,221 വിദേശികളെ നാടുകടത്തി. നാടുകടത്തപ്പെട്ടവർക്ക് കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത വിധം വിരലടയാളം എടുത്തിട്ടുണ്ട്. 11,177 പുരുഷന്മാരെയും 7044 സ്ത്രീകളെയുമാണ് കഴിഞ്ഞ വർഷം കുവൈത്തിൽനിന്ന് നാടുകടത്തിയത്. നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലുമാസമായി എല്ലാ മാസവും രണ്ടായിരത്തിലേറെ ആളുകളെ നാടുകടത്തുന്നുണ്ട്. പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ സുരക്ഷ പരിശോധന കാമ്പയിൻ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. നാടുകടത്തൽ കേന്ദ്രം നിറഞ്ഞിരിക്കുകയായിരുന്നു. പകരം ജയിലിൽ ആളൊഴിയുന്ന മുറക്ക് ഒറ്റപ്പെട്ട രീതിയിൽ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.