കുവൈത്ത് സിറ്റി: റോഡിൽ അഭ്യാസപ്രകടനം നടത്തിയ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇവര്‍ അപകടകരമായി വാഹനം ഓടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിറകെ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് നടപടി.
പ്രതികള്‍ പൊതുറോഡുകളിൽ നിയമവിരുദ്ധമായി വാഹനം ഓടിക്കൽ, ശബ്ദ മലിനീകരണം, തടസ്സം സൃഷ്ടിക്കൽ എന്നിവയില്‍ ഏര്‍പ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രതികളുടെ വാഹനങ്ങള്‍ രണ്ടു മാസം വരെ കണ്ടുകെട്ടും. അറസ്റ്റിലായ പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി സെൻട്രൽ ജയിലിലേക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.