കുവൈത്ത് സിറ്റി: രാജ്യത്ത് ചെറിയ പെരുന്നാൾ നമസ്കാരം രാവിലെ 5.56ന് നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പ്രാർഥന നടക്കുന്ന പള്ളികൾക്ക് പുറമേ, 57 ഈദ്ഗാഹുകളിലും നമസ്കാരം നടക്കും. ഈദ് പ്രാർഥന നടക്കുന്ന പൊതു സ്ക്വയറുകൾ, യുവജന കേന്ദ്രങ്ങൾ, സ്പോർട്സ് മൈതാനങ്ങൾ എന്നിവ വ്യക്തമാക്കുന്ന സർക്കുലർ പുറത്തിറക്കി.
അതേസമയം, പെരുന്നാൾ ദിവസം ഉറപ്പാക്കുന്നതിനായി ശരീഅ ചാന്ദ്രദർശന കമ്മിറ്റി ശനിയാഴ്ച യോഗം ചേരും. ശനിയാഴ്ച വൈകുന്നേരം മുതൽ ചാന്ദ്രദർശന കമ്മിറ്റി ചന്ദ്രക്കല നിരീക്ഷിക്കും. ചന്ദ്രക്കല കാണുന്നവർ 25376934 എന്ന നമ്പറിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.