കുവൈത്ത് സിറ്റി: മലപ്പുറം മങ്കട സ്വദേശി കുവൈത്തില്‍ നിര്യാതനായി. അല്‍ മറായ് കമ്പനിയിലെ ജീവനക്കാരനായ അരുണ്‍ മാടമ്പത്താണ് (40) മരിച്ചത്. കല കുവൈത്ത് ഫർവാനിയ സെൻട്രൽ യൂനിറ്റ് അംഗമായിരുന്നു.
കോവിഡാനന്തര രോഗങ്ങളെ തുടർന്ന് ഫര്‍വാനിയ ആശുപത്രിയില്‍ വെൻറിലേറ്ററില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ കല കുവൈത്തിെൻറ നേതൃത്വത്തിൽ നടന്നുവരുന്നു. പിതാവ്: തങ്കപ്പൻ. മാതാവ്: രുഗ്മിണി. ഭാര്യ: രമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.