റിയൽ എസ്റ്റേറ്റ്: മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു

കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിയൽ എസ്റ്റേറ്റ് പരസ്യങ്ങളും മാർക്കറ്റിങ്ങും സംബന്ധിച്ച മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു.

കുവൈത്തിൽ അല്ലെങ്കിൽ അന്തർദേശീയ തലത്തിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് പ്രവർത്തനങ്ങൾ നടത്താൻ ലൈസൻസുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മാത്രമായിരിക്കും പരസ്യങ്ങൾ നൽകാൻ അർഹത. ഇവരുടെ ലൈസൻസ് സാധുവായിരിക്കണം.

വിൽപന, വാങ്ങൽ, ലീസ്, വാടക, കൈമാറ്റം അല്ലെങ്കിൽ ഒരു നിർദിഷ്ട സ്വത്ത് സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ സംബന്ധിച്ചുള്ള ഏത് പ്രചാരണത്തെയും റിയൽ എസ്റ്റേറ്റ് പരസ്യങ്ങളായി നിർവചിക്കുന്നുണ്ട്.

പത്രങ്ങളിൽ, മാസികകളിൽ, ഇന്റർനെറ്റിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ, പൊതുസ്ഥലങ്ങളിൽ, റോഡുകളിൽ, പ്രദർശനങ്ങളിൽ അല്ലെങ്കിൽ മറ്റ് ഏത് പരസ്യ രീതിയിലൂടെയും ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കാം.

Tags:    
News Summary - As part of regulating the real estate market, the Real Estate Advertising and Marketing Standards have been issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.