കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. പാസഞ്ചർ ടെർമിനലിൽ നിൽക്കുന്ന സമയമത്രയും മാസ്ക് ധരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. വിവിധ രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുകയും കുവൈത്തിലെ പ്രതിദിന കോവിഡ് കേസുകൾ നേരിയ തോതിൽ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അധികൃതർ ജാഗ്രതനിർദേശം നൽകിയത്. കഴിഞ്ഞ ദിവസം 81 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
30 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 4,13,972 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 4,11,030 പേർ രോഗമുക്തി നേടി. വെള്ളിയാഴ്ച മരണം റിപ്പോർട്ട് ചെയ്തില്ല. രാജ്യത്തെ കോവിഡ് മരണം 2466 ആയി തുടരുകയാണ്. 476 ആണ് ആക്ടിവ് കോവിഡ് കേസുകൾ. 12 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 23,137 പേർക്കാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.