ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ (അ​ജ്പാ​ക്) അം​ഗ​ങ്ങ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ (ഫ​യ​ൽ ചി​ത്രം)

ക​ട​ൽ​ക​ട​ന്നെ​ത്തി​യ 'കി​ഴ​ക്കി​െൻറ വെ​നീ​സു​കാ​ർ'

2016 ഫെ​ബ്രു​വ​രി 26ന് ​ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​താ​ണ്​ ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ (അ​ജ്പാ​ക്)​. 2016 ജൂ​ൺ 26ന് ​എം​ബ​സി അം​ഗീ​കൃ​ത സം​ഘ​ട​ന ആ​യി. പി​ൽ​ക്കാ​ല​ത്ത്​ വ​നി​ത വേ​ദി​യും ഏ​രി​യ തി​രി​ച്ചു​ള്ള യൂ​നി​റ്റു​ക​ളും ഉ​ണ്ടാ​യി.

അ​ഞ്ചു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ 3000ത്തി​ല​ധി​കം അം​ഗ​ങ്ങ​ളു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​ഘ​ട​ന സ​ജീ​വ​മാ​ണ്. ജാ​തി മ​ത വ​ർ​ഗ വ​ർ​ണ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ഒ​ന്നി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന വേ​ദി​യാ​ണി​ത്. 'കി​ഴ​ക്കി​െൻറ വെ​നീ​സ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ ക​ട​ൽ ക​ട​ന്ന്​ കു​വൈ​ത്തി​ലെ​ത്തി​യ 50,000ത്തി​ൽ കു​റ​യാ​ത്ത പ്ര​വാ​സി​ക​ൾ ഉ​ണ്ടെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

ഇ​വ​രെ കൂ​ട്ടി​യോ​ജി​പ്പി​ക്കാ​നാ​ണ്​ അ​ജ്​​പാ​ക്​ ശ്ര​മി​ക്കു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ സം​ഗ​മ​വും ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ളും ഓ​ണാ​ഘോ​ഷ​വും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ദി​നാ​ഘോ​ഷ​ങ്ങ​ളും ജി​ല്ല​യു​ടെ സാം​സ്​​കാ​രി​ക പൈ​തൃ​ക​ത്തെ കൂ​ടി പ്ര​തി​ഫ​ലി​പ്പി​ക്കാ​റു​ണ്ട്. അം​ഗ​ങ്ങ​ളു​ടെ ആ​ത്മ​ബ​ന്ധം അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​ൻ ത​ണു​പ്പു​കാ​ല പി​ക്നി​ക്കു​ക​ളും ന​ട​ത്താ​റു​ണ്ട്.

എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള 'കി​ഴ​ക്കി​െൻറ വെ​നീ​സ്' മെ​ഗാ പ​രി​പാ​ടി ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും അ​നു​ഗൃ​ഹീ​ത ക​ലാ​കാ​ര​ന്മാ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​റു​ണ്ട്. ന​ട​ൻ നെ​ടു​മു​ടി വേ​ണു, ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ, പി​ന്ന​ണി ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, സി​താ​ര കൃ​ഷ്ണ​കു​മാ​ർ, ചി​ത്ര അ​യ്യ​ർ തു​ട​ങ്ങി ഇ​രു​പ​തോ​ളം അ​നു​ഗൃ​ഹീ​ത ക​ലാ​കാ​ര​ന്മാ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച്​ മി​ക​വു​റ്റ ക​ലാ സാം​സ്‌​കാ​രി​ക സം​ഗ​മ​ങ്ങ​ൾ 2019 വ​രെ ന​ട​ത്താ​ൻ ക​ഴി​ഞ്ഞു. പി​ന്നീ​ട്​ മ​ഹാ​മാ​രി സ്ഥി​തി​യാ​കെ മാ​റ്റി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും അ​ജ്​​പാ​ക്​ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​നം പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്. ഭ​വ​ന നി​ർ​മ​ണ സ​ഹാ​യ​ങ്ങ​ൾ, ചി​കി​ത്സ സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ​യും ന​ൽ​കി​വ​രു​ന്നു. 2018ലെ ​പ്ര​ള​യ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ച്ച സം​ഘ​ട​ന​യി​ലു​ള്ള 50 കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി. കു​വൈ​ത്തി​ലെ സ്വ​ദേ​ശി വീ​ടു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി പേ​ർ​ക്കും താ​മ​സ​രേ​ഖ ശ​രി​യാ​ക്കാ​നും തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും എം​ബ​സി മു​ഖേ​ന​യോ സം​ഘ​ട​ന​യു​ടെ ചെ​ല​വി​ലോ യാ​ത്ര ടി​ക്ക​റ്റു​ക​ൾ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​റു​ണ്ട്.

കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്തും ശ്ര​ദ്ധേ​യ​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഹ​രി​പ്പാ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ബ​ർ​മ​തി എ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് ഒ​ന്ന​ര ല​ക്ഷം രൂ​പ അ​ഭ്യു​ദ​യ കാം​ക്ഷി​യു​ടെ സ​ഹാ​യ​ത്താ​ൽ ന​ൽ​കി. ഈ ​കാ​ല​ത്തു ത​ന്നെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി സ്വ​ദേ​ശി​യു​ടെ വ​സ​തി​യി​ൽ അ​ക​പ്പെ​ട്ടു​പോ​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നി​യെ എം​ബ​സി സ​ഹാ​യ​ത്താ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും പി​ന്നീ​ട് എം​ബ​സി​യു​ടെ ഷെ​ൽ​ട്ട​റി​ൽ എ​ത്തി​ച്ച്​ വി​മാ​ന യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റും ഒ​രു​ല​ക്ഷം രൂ​പ ചി​കി​ത്സ സ​ഹാ​യ​മാ​യും ന​ൽ​കി നാ​ട്ടി​ല​യ​ച്ചു.

മ​ഹാ​മാ​രി​യു​ടെ തു​ട​ക്കം മു​ത​ൽ ത​ന്നെ ഭ​ക്ഷ​ണ കി​റ്റ്​ വി​ത​ര​ണം, മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കി കൊ​ടു​ക്കു​ക, ഡോ​ക്ട​ർ ലൈ​വ് വെ​ബി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, കോ​വി​ഡ് കി​റ്റു​ക​ളും മാ​സ്കു​ക​ളും വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നി​റ​ഞ്ഞു​നി​ന്നു. മാ​ന​സി​ക പി​രി​മു​റു​ക്കം അ​ക​റ്റാ​ൻ എ​ഫ്.​ബി ലൈ​വ് മ്യൂ​സി​ക് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന നാ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ, മൊ​ബൈ​ൽ ഫോ​ൺ വി​ത​ര​ണം ന​ട​ത്തി. ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു.

ക​ർ​മ​നി​ര​ത​രാ​യ നേ​തൃ​നി​ര​യാ​ണ്​ അ​ജ്പാ​കി​െൻറ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ൾ​ക്ക്​ കാ​ര​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ് ന​ടു​വി​ലേ​മു​റി എ​ന്നി​വ​ർ​ക്കൊ​പ്പം ബി​നോ​യ് ച​ന്ദ്ര​ൻ, കു​ര്യ​ൻ തോ​മ​സ്, സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം, മാ​ത്യു ചെ​ന്നി​ത്ത​ല, അ​നി​ൽ വ​ള്ളി​കു​ന്നം, അ​ബ്​​ദു​റ​ഹ്​​മാ​ൻ പു​ഞ്ചി​രി, ബാ​ബു ത​ല​വ​ടി, ജോ​ൺ​സ​ൺ പ​ണ്ട​നാ​ട്, ബി​ജി പ​ള്ളി​ക്ക​ൽ, ഫാ. ​പ്ര​ജീ​ഷ് മാ​ത്യു, ജി.​എ​സ്. പി​ള്ള, പ​രി​മ​ണം മ​നോ​ജ്‌, ലി​ബു പാ​യി​പ്പാ​ട​ൻ, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ അ​മ്പി​ളി ദി​ലി, കീ​ർ​ത്തി സു​മേ​ഷ്, ലി​സ്സ​ൻ ബാ​ബു എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി 51 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും ജോ​ൺ തോ​മ​സ്, പി.​വി. വ​ർ​ഗീ​സ് എ​ന്നീ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളു​മാ​ണ്​ കൂ​ട്ടാ​യ്​​മ​യെ ന​യി​ക്കു​ന്ന​ത്.

വി​വി​ധ നേ​തൃ​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്ന തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ, പ്രേം​സ​ൺ കാ​യം​കു​ളം, സാം ​പൈ​നും​മൂ​ട്, സ​ണ്ണി പ​ത്തി​ചി​റ, തോ​മ​സ് പ​ള്ളി​ക്ക​ൽ, നൈ​നാ​ൻ ജോ​ൺ, അ​ജി കു​ട്ട​പ്പ​ൻ, ക​ലേ​ഷ് ബി. ​പി​ള്ള, ഫി​ലി​പ് സി.​വി. തോ​മ​സ്, ഷം​സു താ​മ​ര​ക്കു​ളം, സു​ചി​ത്ര സ​ജി, സു​ലേ​ഖ അ​ജി എ​ന്നി​വ​രെ​യും സ്നേ​ഹ​പൂ​ർ​വം സ്മ​രി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Alappuzha District Expatriate Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.