കുവൈത്ത് സിറ്റി: അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കാർമികത്വത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ അധ്യാപകർക്ക് ആദരം സംഘടിപ്പിച്ചു. 2015- 2016 അധ്യയന വർഷത്തിൽ മികച്ച സേവനം കാഴ്ചവെച്ച അധ്യാപകരെയാണ് ആദരിച്ചത്. മന്ത്രാലയത്തിന് കീഴിലെ ദീവാനിയയിൽ നടന്ന പ്രൗഢ ചടങ്ങിലേക്ക് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഫാരിസിെൻറ നേതൃത്വത്തിൽ അമീറിനെ സ്വീകരിച്ചാനയിച്ചു.
രാജ്യത്തെ വിവിധ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മാതൃകാ അധ്യാപകർക്ക് അമീർ പുരസ്കാരം വിതരണം ചെയ്തു. കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.