കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് ആദ്യഘട്ടത്തിൽ മൂന്നു വിമാനങ്ങൾ. ക്യാമ്പുകളിൽ കഴിയുന്ന ഇന്ത്യക്കാരിൽ കുറച്ചുപേർ മൂന്നു വിമാനത്തിലായി ആന്ധ്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലേക്ക് ആളുകൾ പോയതിന് പിന്നാലെയാണ് കേരളത്തിലേക്കുള്ള മൂന്നു വിമാനങ്ങൾ ഏർപ്പെടുത്തിയത്.
മേയ് 25നും ജൂൺ മൂന്നിനും ഇടയ്ക്ക് കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് വിമാനങ്ങൾ സർവിസ് നടത്തും. ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാറും ധാരണയായതായി പ്രവാസി മലയാളികളെ തിരിച്ചുകൊണ്ടുവരുന്നതിന് ചുമതലയുള്ള നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാറിനെ അറിയിച്ചു.
ഒരുമാസത്തിലേറെയായി ക്യാമ്പിൽ അനിശ്ചിതാവസ്ഥയിൽ കഴിയുന്നവർക്ക് വിമാന സർവിസ് ആരംഭിക്കുന്നത് ആശ്വാസമാണ്. അതേസമയം, കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇൗ നിലയിൽ മുഴുവൻ പേരെയും തിരിച്ചെത്തിക്കണമെങ്കിൽ മാസങ്ങളെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.