കുവൈത്ത് സിറ്റി: അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് കുവൈത്ത് വീണ്ടും പൊതുമാപ്പ് നൽകിയേക്കും.
താമസനിയമലംഘകർക്ക് രാജ്യം വിടാൻ ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താമസകാര്യ വകുപ്പിന് സമർപ്പിച്ച ശിപാർശയോട് ഉന്നതതലത്തിൽ അനുകൂല നിലപാടാണ് എന്നാണറിയുന്നത്. മന്ത്രിസഭയിൽ വിശദമായി ചർച്ചചെയ്ത് അന്തിമ തീരുമാനം പ്രഖ്യാപിക്കും.
പിഴയടച്ച് രേഖകൾ നിയമവിധേയമാക്കാനും രാജ്യം വിടാനും അനുവദിക്കും.
ഇഖാമയില്ലാതെ കഴിയുന്ന വിദേശികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞ പശ്ചാത്തലത്തിലാണ് ഇവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാൻ ഇളവുകാലം അനുവദിക്കണമെന്ന് താമസകാര്യ വകുപ്പ് ശിപാർശ സമർപ്പിച്ചത്.
കോവിഡ് ഒന്നാംതരംഗ സമയത്ത് മാനുഷിക പരിഗണന മുൻനിർത്തി താമസനിയമലംഘകർക്ക് കുവൈത്ത് പൊതുമാപ്പ് അനുവദിച്ചിരുന്നു.
പിഴയും ശിക്ഷാനടപടികളും ഒഴിവാക്കിനൽകിയതിനു പുറമെ കുവൈത്ത് സ്വന്തം ചെലവിലാണ് പൊതുമാപ്പിൽ രജിസ്റ്റർ ചെയ്തവരെ നാടുകളിലേക്ക് തിരിച്ചയച്ചത്.
എന്നാൽ, വലിയൊരു വിഭാഗം പലവട്ടം നൽകിയ പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ അനധികൃതമായി കുവൈത്തിൽ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.