കുവൈത്ത് സിറ്റി: ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലാർ ഇമേജിങ്ങിനെക്കുറിച്ചുള്ള വാർഷിക കോൺഫറൻസ് ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ടുവരെ നടക്കും. സൽവ അൽ സബാ ഹാളിലാണ് കോൺഫറൻസെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗം മേധാവി ഡോ.അബ്ദുൽ റെദ ഇസ്മയിൽ അറിയിച്ചു.
പ്രശസ്തരായ അക്കാദമിക് വിദഗ്ധർ, ഗവേഷകർ, ഡോക്ടർമാർ എന്നിവരെ കോൺഫറൻസിൽ ഉൾപ്പെടുത്തുമെന്ന് ഡോ.ഇസ്മായിൽ സൂചിപ്പിച്ചു. വൈദഗ്ധ്യം പങ്കിടുന്നതിനും ഗവേഷണ ആശയങ്ങൾ കൈമാറുന്നതിനും സമ്മേളനം അവസരം നൽകും. ന്യൂക്ലിയർ മെഡിസിൻ, മോളിക്യുലാർ ഇമേജിങ്ങി എന്നിവയിലെ സാങ്കേതികവിദ്യയും നൂതനാശയങ്ങളും കോൺഫറൻസിൽ ചർച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.