കുവൈത്ത് സിറ്റി: മേഖലയിലെ ഫുട്ബാൾ രാജാക്കന്മാരെ നിശ്ചയിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പിൽ ഇനി ഇനി സെമിഫൈനൽ പോരാട്ടം. വെള്ളി, ശനി ദിവസങ്ങളിലായി ഗ്രൂപ്തല മത്സരങ്ങൾ പൂർത്തിയായപ്പോൾ ആതിഥേയരായ കുവൈത്തും ഒമാനും ഗ്രൂപ് എയിൽ നിന്ന് അപരാജിത കുതിപ്പുമായി സെമിബർത്ത് ഉറപ്പാക്കി. ഗ്രൂപ് ബിയിൽ നിന്ന് ബഹ്റൈനും,സൗദിയും സെമിയിലെത്തി.
ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ ബഹ്റൈനാണ് കുവൈത്തിന്റെ എതിരാളി. ഒമാൻ സൗദിയെ നേരിടും. വെള്ളിയാഴ്ച നടന്ന ഗ്രൂപ് എ പോരാട്ടത്തിൽ കുവൈത്ത് ഖത്തറുമായും ഒമാൻ യു.എ.ഇയുമായും സമനിലയിൽ പിരിഞ്ഞു. ഇതോടെ അഞ്ചുപോയന്റുകളുമായി കുവൈത്തും ഒമാനും സെമി ഉറപ്പാക്കി. രണ്ടു സമനിലയും ഒരോ വിജയങ്ങളുമാണ് ഇരു ടീമുകളുടെയും സമ്പാദ്യം. രണ്ടു പോയന്റുകൾ വീതമുള്ള ഖത്തറും, യു.എ.ഇയും പുറത്തായി.
57,742 കാണികൾ തിങ്ങിനിറഞ്ഞ ജാബിർ സ്റ്റേഡിയത്തിൽ ഖത്തർ ടീമിനെ 1-1ന് സമനിലയിൽ തളച്ചാണ് കുവൈത്ത് ഗൾഫ് കപ്പ് ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു ഇരു ടീമുകളും സ്കോർ ചെയ്തത്. നിറഞ്ഞ ഗാലറിയുടെ പിന്തുണയോടെ പോരാടിയ കുവൈത്ത് ഖത്തർ ഗോർമുഖത്ത് നിരന്തര ആക്രമണം നടത്തി. 74ാം മനിറ്റിൽ മുഹമ്മദ് ദഹമിന്റെ ഗോളിലൂടെ കുവൈത്ത് ലീഡ് നേടി. ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ മുഹമ്മദ് മുൻതാരി ഖത്തറിനായി സമനില ഗോൾ നേടി. എന്നാൽ സെമിയിലേക്കുള്ള കുവൈത്തിന്റെ യാത്രക്ക് ഇത് തടസ്സമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.