കുവൈത്ത്സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ)സാങ്കേതികവിദ്യകൾ രാജ്യത്തെ പൊതുസേവന നിലവാരത്തിൽ മികച്ച സ്വാധീനം ചെലുത്തിയതായി സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി (സി.എ.ഐ.ടി) ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അമർ അൽ ഹുസൈനി. സർക്കാർ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ശിൽപശാലയോടനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തൽ, സർക്കാർ ഏജൻസികളിൽ ഈ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ പരിശോധിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് ശിൽപശാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.